കൽപ്പറ്റ:ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 10ന് കൽപ്പറ്റ കളക്ടറേറ്റിൽ നടക്കുന്ന മത്സരത്തില്‍ ഒരു സ്കൂളിൽ നിന്ന് രണ്ടുപേര്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കേണ്ടത്. മഹാത്മ ഗാന്ധി, ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നിവയുമായി ബന്ധപ്പെട്ടാണ് ക്വിസ് മത്സരം. സമയം പിന്നീട് അറിയിക്കും. ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്ന എല്ലാവർക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. താല്‍പ്പര്യമുള്ള ടീമുകള്‍ 7902748229 എന്ന വാട്ട്സാപ്പ് നമ്പറിലോ https://forms.gle/gpKi1vrXME41X69K9 ഗൂഗിള്‍ ഫോം വഴിയോ ഒക്ടോബര്‍ 9 വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.