കണ്ണൂർ:- ഇരിട്ടി , ഉളിക്കൽ, നെല്ലിക്കാംപൊയിലിലെ കാരാമയിൽ ചാക്കേയുടെ മകളും, ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് ബി – ടെക് രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ അൽഫോൻസാ ജേക്കബാണ് ഇന്ന് രാവിലെ 9 മണിയോടെ ക്യാംപസിൽ കുഴഞ്ഞ് വീണ് മരിച്ചത്. കോളേജ് ബസിറങ്ങി ക്ലാസ്സിലേയ്ക്ക് നടന്ന് പോകുമ്പോൾ വഴിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ സഹപാഠികൾ ചേർന്ന് ചെമ്പേരിയിലെ സ്വകാര്യാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി ക്യാംപസിൽ കുഴഞ്ഞ് വീണ് മരിച്ചു
