ഇരുളം:സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ എന്നിവരാണ് അറസ്റ്റിലായത്.
ഇരുളം ഫോറസ്റ്റ് സെക്ഷന്റെ പരിധിയിലുള്ള അമരക്കുനിയിലെ ഒരു സ്വകാര്യ തോട്ടത്തിൽ വെച്ചാണ് ഇവർ എയർ ഗൺ ഉപയോഗിച്ച് മലയണ്ണാനെ വേട്ടയാടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് വേട്ടയാടാനുപയോഗിച്ച എയർ ഗണ്ണും കണ്ടെടുത്തു.