പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ് മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്.
05.10.2025 വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവ് ഭാഗത്തു നിന്നാണ് ഇരുവരും പിടിയിലായത്. മൻസൂറിൽ നിന്ന് 88 ഗ്രാമും, ബ്രിജിത്തിന്റെ കയ്യിൽ നിന്ന് 82 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.