സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ് പ്രവേശനത്തിന്റെ റാങ്ക് ലിസ്‌റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും, www.ddetvm2022.blogspot.com വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അഭിമുഖം 9, 10, 13 തീയതികളിൽ രാവിലെ 9 മുതൽ തിരുവനന്തപുരം എസ്എംവി മോഡൽ എച്ച്എസ്എസ്സിൽ നടക്കും. 9ന് ഹ്യുമാനിറ്റീസ്, 10ന് സയൻസ്, 13ന് കൊമേഴ്‌സ് വിഷയങ്ങളിലാണ് അഭിമുഖം.
ഡിഎൽഎഡ്: റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു
