സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും. ഇന്നു മുതൽ 9 വരെ മഴയ്ക്കൊപ്പം മിന്നലിനും 30 മുതൽ 40 വരെ കിലോമീറ്റർ വേഗ ത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. 8ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 9ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത.
