മഹീന്ദ്ര പുതിയ ഥാറിനെ പുറത്തിറക്കി , വില 9.99 ലക്ഷം രൂപ മുതല്‍. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ 3 ഡോര്‍ ഥാര്‍ വിപണിയിലെത്തിയിരിക്കുന്നത്. അഞ്ച് മോഡലുകളിലായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന ഥാറിന്റെ വില 9.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ്. അടിസ്ഥാന മോഡലിന് നിലവിലെ മോഡലിനെക്കാള്‍ ഏകദേശം 32000 രൂപ കുറവാണ് എന്നത് ശ്രദ്ധേയം. ഹാര്‍ഡ് ടോപ്പില്‍ മാത്രമായിരിക്കും പുതിയ ഥാര്‍ ലഭിക്കുക. എന്‍ജിനില്‍ മാറ്റങ്ങളൊന്നും തന്നെയില്ല. 152 ബിഎച്ച്പി കരുത്തുള്ള, 2 ലീറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍, 119 ബിഎച്ച്പി കരുത്തുള്ള 1.5-ലീറ്റര്‍ ടര്‍ബോ-ഡീസല്‍ എന്‍ജിന്‍, 132 ബിഎച്ച്പി കരുത്തുമായി വരുന്ന 2.2-ലീറ്റര്‍ ടര്‍ബോ-ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഓപ്ഷനുകള്‍. എല്ലാ എന്‍ജിനുകള്‍ക്കും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും, അതു കൂടാതെ പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ മോട്ടോറുകള്‍ക്ക് അധികമായി ഒരു 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കുന്നതാണ്.
മഹീന്ദ്ര പുതിയ ഥാറിനെ പുറത്തിറക്കി
