പെരിക്കല്ലൂര്‍ : പാട്ട്‌ളി ആട്ടടോ ഗോത്ര പാരമ്പര്യ നിറവുകളോടെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഊരുത്സവം സംഘടിപ്പിച്ചു. പെരിക്കല്ലൂര്‍ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ഊരുത്സവം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഊരുകളില്‍ നിന്നുള്ള അറുന്നൂറോളം പേര്‍ പങ്കെടുത്തു. പരമ്പരാഗത ഗോത്രകലകള്‍, നൃത്തഗാനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയിലൂടെ ഗോത്രസമൂഹത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വേദിയില്‍ അവതരിപ്പിച്ചു.
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്പി. കെ വിജയന്‍ അധ്യക്ഷനായ പരിപാടിയില്‍ പനമരംബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എന്‍ സുശീല, ബീന ജോസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ മേഴ്സി ബെന്നി, അഡ്വ. പി.ഡി സജി, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ആക്കാംതിരിയില്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഷിനു കച്ചിറായില്‍, ജിസ്റ മുനീര്‍, ഷൈജു പഞ്ഞിത്തോപ്പില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എസ് കലേഷ്, അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശന്‍, ലില്ലി തങ്കച്ചന്‍, ജെസ്സി സെബാസ്റ്റിയന്‍, പുഷ്പവല്ലി നാരായണന്‍, കെ.കെ. ചന്ദ്രബാബു, മഞ്ജു ഷാജി, സുധാ നടരാജന്‍, സജി, പി.കെ ജോസ്, ഗ്രാമ പഞ്ചായത്ത്സെക്രട്ടറി കെ.എംഅബ്ദുള്ള, പെരിക്കല്ലൂര്‍ സെന്റ് തോമസ്കത്തോലിക്കാ ഫൊറോനാ ചര്‍ച്ച്ഫാ. ജോര്‍ജ്, കാപ്പിസെറ്റ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജലജ സജി എന്നിവര്‍ പങ്കെടുത്തു.