കൽപ്പറ്റ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ പെരിക്കല്ലൂര്‍ ജിഎച്ച്എസ്എസിലെ അസീം ഇഷാന്‍ എ.എസ്, അന്‍സാഫ് അമന്‍ എ.എസ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ അഞ്ജന ഷിനോജ്, ഹിദ ഫസല്‍ എന്നിവര്‍ രണ്ടാം സ്ഥാനവും വാരാമ്പറ്റ ജിഎച്ച്എസിലെ അന്ന അലൈനാ മൂന്നാം സ്ഥാനവും നേടി.
ആദ്യ രണ്ടു സ്ഥാനക്കാര്‍ ഒക്ടോബര്‍ 15 ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ജില്ലാ ഓഫീസര്‍കെ. വിനോദ്, എം.അനിത, ഷൈജു അബ്രഹാം, വി.പി ജിബിന്‍, ആര്‍.ശാലു, ഒ.കെ പുഷ്പ തുടങ്ങിയവര്‍ പങ്കെടുത്തു.