ജില്ലയിലെ 18 സ്‌കൂളുകള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് തനത് പദ്ധതിയില്‍ തുക വകയിരുത്തി ജില്ലയിലെ 18 പൊതുവിദ്യാലയങ്ങള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു. തനത് ഫണ്ടില്‍ നിന്നും 7.81 ലക്ഷം രൂപ ചെലവഴിച്ചാണ് 9 ഹയര്‍സെക്കന്റി സ്‌കൂളുകള്‍ക്കും ഒരു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും എട്ട് ഹൈസ്‌കൂളുകള്‍ക്കുമാണ് പ്രൊജക്ടറുകള്‍ നല്‍കിയത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക് പ്രൊജക്ടറുകള്‍ കൈമാറി.

 

വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തിച്ചതെന്ന് സംഷാദ് മരക്കാര്‍ പറഞ്ഞു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ, പഠന നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായി. പത്താം ക്ലാസ് പരീക്ഷയിലെ വിജയശതമാനത്തിലുണ്ടായ വലിയ വര്‍ദ്ധനവ് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് കോടി രൂപയാണ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്കായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.

 

സ്‌കൂളുകളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൈറ്റിന്റെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തി സ്‌കൂളുകളിലേക്ക് പ്രൊജക്ടറുകള്‍ വാങ്ങി നല്‍കിയത്. ലഭ്യമായ ഉപകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീത വിജയന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമന്‍, ബീന ജോസ്, കെ.ബി നസീമ, ബിന്ദു പ്രകാശ്, സിന്ധു ശ്രീധരന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ സുനില തുടങ്ങിയവര്‍ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *