മാനന്തവാടി : അന്തരാഷ്ട്ര കാഴ്ച്ചാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് യൂണിറ്റും ദ്വാരക ഗവ. ആയുർവേദ ആശുപത്രിയിലെ നേത്ര രോഗവിഭാഗവും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നേത്രവിഭാഗം മെഡിക്കൽ ഓഫീസർ ഡോ. കെ.വി രേഖയുടെ നേതൃത്വത്തിൽ ക്യാമ്പും നേത്ര പരിപാലന ബോധവത്ക്കരണ ക്ലാസും നടത്തി.
ആയുർവേദ ആശുപത്രിയെ എൻ.എസ്.എസ് യൂണിറ്റ് ദത്ത് സ്ഥാപനമായി പ്രഖ്യാപിക്കുകയും ധാരണാപത്രം കൈമാറുകയും ചെയ്തു. ആശുപത്രിയുടെ വികസനത്തിലും പരിപാലനത്തിലും സൗന്ദര്യവത്കരണത്തിലും എൻ.എസ്.യൂണിറ്റും വിദ്യാർത്ഥികൾക്കുള്ള ബോധവത്കരണ ക്ലാസ്സുകളിലും, ആരോഗ്യ പരിപാലനത്തിലും ആശുപത്രിയും പരസ്പരം സഹകരിക്കാനാണ് ധാരണ. എടവക ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത്, പ്രിൻസിപ്പൽ എം.ജെ. ബിജു, പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ, മെക്കാനിക്കൽ എഞ്ചിനീയറിങ് വകുപ്പ് മേധാവി ടി.പി ഷഫീഖ്, വോളന്റിയർ സെക്രട്ടറി കെ. ജെ അബിൻ എന്നിവർ പങ്കെടുത്തു.