വെങ്ങപ്പള്ളി : തവിഞ്ഞാല്‍-വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തുകള്‍ കുടുംബശ്രീയുമായി സഹകരിച്ച് വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു. തവിഞ്ഞാല്‍ ഗ്രാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈജി തോമസ് ഉദ്ഘാടനം ചെയ്തു. 10 പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു. മേളയുടെ ഭാഗമായ 150 തൊഴിലന്വേഷകരില്‍ നിന്ന് 80 ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു അധ്യക്ഷയായ മേളയില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കമറുന്നീസ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ വി.കെ റജീന, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ എന്‍.ബി നിധിന്‍, അതുല്യ, പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് പ്രബീഷ്, വാര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
വെങ്ങപ്പള്ളിയില്‍ സംഘടിപ്പിച്ച തൊഴില്‍ മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിഷ രാമചന്ദ്രന്‍ അധ്യക്ഷയായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു.