കൊടകിൽ സ്കൂളിന് തീപിടിച്ചു. എട്ടുവയസുകാരന് ദാരുണാന്ത്യം. 29 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി

lബെംഗളൂരു: ക‍ർണാടത്തില്‍ സ്കൂളിന് തീപിടിച്ച്‌ ഒരു മരണം. കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം. തീപിടിത്തത്തില്‍ എട്ടു വയസുകാരനായ പുഷ്പക് എന്ന വിദ്യാര്‍ത്ഥി മരിച്ചു.കെഡിക്കേരി റസിഡൻഷ്യല്‍ സ്കൂളിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട 29 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

 

അപകടകാരണം ഇലക്‌ട്രിക്കല്‍ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.പൊലീസ് പറയുന്നതനുസരിച്ച്‌, മടിക്കേരിയിലെ ഒരു കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലേസ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഓഫീസാണ് സ്ഥിതി ചെയ്യുന്നത്.ഇന്നലെ ഏകദേശം 11 മണിയോടെ, റിയല്‍ എസ്റ്റേറ്റ് ഓഫീസിലെ ജീവനക്കാർ എയർ കണ്ടീഷണർ യൂണിറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധിയില്‍പ്പെടുകയും ഉടൻ തന്നെ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിക്കുകയുമായിരുന്നു.

 

തുടര്‍ന്ന് സ്കൂള്‍ അധികൃതർക്കൊപ്പം, പ്ലേസ്കൂളിലെ കുട്ടികളെ സമീപത്തെ ഒരു താമസസ്ഥലത്തേക്ക് സുരക്ഷിതമായി ഒഴിപ്പിച്ചു.എയർ കണ്ടീഷണർ യൂണിറ്റിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആകാം അപകടത്തിന്റെ കാരണമെന്ന് പൊലീസ് പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *