വീട്ടിൽ ഉറവിട മാലിന്യ സംസ്‌കരണം നടക്കുണ്ടെങ്കിൽ ഇനി കെട്ടിട നികുതിയിൽ ഇളവ് നേടാം. വീടുകളിൽ തന്നെ ജൈവമാലിന്യ സംസ്‌കരണം നടുത്തുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ 5% ഇളവ് ലഭിക്കും. ശുചിത്വ മിഷൻ അംഗീകരിച്ചിട്ടുള്ള 23 ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളിൽ ഏതെങ്കിലും സ്ഥാപിച്ചിട്ടുള്ള വീടുകൾക്കാണ് ഇളവ് ലഭിക്കുക. നികുതി ഇളവിനായി വീട്ടുടമകൾ ഹരിതമിത്രം അല്ലെങ്കിൽ കെ-സ്മാർട്ട് ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കാം.
കുടുംബശ്രീ നടത്തിയ 2025-ലെ സർവ്വെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ 26% വീടുകളിലാണ് നിലവിൽ ഉറവിട ജൈവ മാലിന്യ സംസ്‌കരണ സംവിധാനമുള്ളത്. മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലേക്കും ഘട്ടം ഘട്ടമായി ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നികുതി ഇളവ് പ്രഖ്യാപിക്കുന്നത്.