ബത്തേരി : അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. ബേപ്പൂർ,നടുവട്ടം, കൊന്നക്കുഴി വീട്ടിൽ കെ അഭിലാഷ് (44), നടുവട്ടം, അദീബ് മഹൽ വീട്ടിൽ, അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി, കല്ലുട്ടിവയൽ വീട്ടിൽ അബ്ദുൾ മഷൂദ് (22) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 53.48 ഗ്രാം എം ഡി എം എയാണ് പിടിച്ചെടുത്തത്. 09.10.2025 തീയതി ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ വലയിലായത്. അബ്ദുൾ മഷൂദ് കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ എഴോളം മോഷണക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ്. അദീബ് മുഹമ്മദ് സ്വാലിഹ് വിവാഹ വാഗ്ദാനം നൽകി പീഡനം നടത്തിയ കേസിലും ഉൾപ്പെട്ടയാളാണ്.
കർണാടക ഭാഗത്തുനിന്നും വരുകയായിരുന്ന ഇവർ സഞ്ചരിച്ച കെ എൽ 56 എക്സ് 6666 നമ്പർ കാർ നിർത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. അഭിലാഷിന്റെ ട്രാക്ക് സ്യൂട്ട്നടിയിൽ വലതു കാൽ മുട്ടിൽ knee cap നുള്ളിലായി ട്രാൻസ്പരന്റ് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എംഎ. മൂന്നു പേരും ഗൂഢാലോചന നടത്തി വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു. ലഹരിയുടെ ഉറവിടത്തേക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കിഷോർ സണ്ണി, എസ് സി പി ഓ മാരായ ദിവാകരൻ, ലബനാസ്, സിപിഓ മാരായ സിജോ ജോസ്, പ്രിവിൻ ഫ്രാൻസിസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്
.