മാനന്തവാടി :തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനാധിപത്യ പ്രക്രിയയിലേക്ക് ഗോത്രജന വിഭാഗങ്ങളെ കൂടുതല്‍ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം വോട്ടുറപ്പ് ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്, ജില്ലാ ഭരണകൂടം, കണ്ണൂര്‍ വിമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥികള്‍ സംയുക്തമായി മാനന്തവാടി താലൂക്കിലെ കക്കേരി കാട്ടുനായ്ക്ക ഊരില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പിന് അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന നേതൃത്വം നല്കി. വിമല്‍ ജ്യോതി കോളേജിലെ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തില്‍ അന്‍പതോളം വിദ്യാര്‍ഥികള്‍ ഉന്നതിയില്‍ ഫ്ലാഷ് മോബ്, ബോധവത്കരണ നാടകം അവതരിപ്പിച്ചു. ഉന്നതിനിവാസികള്‍ ഉറപ്പായും വോട്ടു ചെയ്യുമെന്ന പ്രതിജ്ഞയെടുത്തു. തഹസില്‍ദാര്‍ പി.യു സിത്താര, ഇലക്ടറല്‍ ലിറ്ററസി ക്ലബ്സ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജേഷ്കുമാര്‍, സ്വീപ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
വോട്ടുറപ്പ് കാമ്പയിനുമായി തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗവും വിദ്യാര്‍ത്ഥികളും
