കൊച്ചി: റെക്കോഡ് കുതിപ്പിൽനിന്ന് സ്വർണം കുത്തനെ താഴേക്ക്. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായി.
ഇസ്രയേൽ -ഹമാസ് സമാധാന കരാറിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണം. അന്താരാഷ്ട്ര സ്വർണ്ണവില ട്രായ് ഔൺസിന് 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 4058-60 ഡോളർ വരെ പോയിരുന്നു.