കാബൂൾ: അഫ്ഗാനിസ്താൻ – പാകിസ്താൻ അതിർത്തിയിൽ ഏറ്റുമുട്ടൽ രൂക്ഷം. ശനിയാഴ്ച വൈകി അതിർത്തിയിൽ ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 12 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. അഫ്ഗാനിസ്താൻ പക്ഷത്തും മരണം സംഭവിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. അഫ്ഗാനിസ്താനിലെ താലിബാൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് പാകിസ്താൻ വ്യോമാക്രമണം നടത്തിയത്.
ഈ ആഴ്ച കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് ശേഷം അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ താലിബാൻ സൈന്യം ഡ്യൂറണ്ട് രേഖയിലെ നിരവധി പാക് ഔട്ട്‌പോസ്റ്റുകൾ പിടിച്ചെടുത്തു. ഈ ഏറ്റുമുട്ടലിലാണ് കൂടുതൽ പാക് സൈനികർ കൊല്ലപ്പെട്ടത്. പാകിസ്താൻ തിരിച്ചടി തുടർന്നതോടെ നിരവധി അഫ്ഗാൻ അതിർത്തി പ്രവിശ്യകളിൽ സംഘർഷം രൂക്ഷമാക്കി. അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ സൈനിക നടപടികൾക്കുള്ള പ്രതികരണമായാണ് അഫ്ഗാൻ സേനയുടെ ഈ അക്രമാസക്തമായ ഏറ്റുമുട്ടലെന്ന് കരുതപ്പെടുന്നു.
ശനിയാഴ്ച വൈകി പാകിസ്താൻ – അഫ്ഗാനിസ്താൻ അതിർത്തിയിൽ വെടിവെപ്പ് ആരംഭിച്ചു. കുനാർ, ഹെൽമണ്ട് പ്രവിശ്യകൾ ഉൾപ്പെടെ ഡ്യൂറണ്ട് ലൈനിലെ നിരവധി പാക് ആർമി ഔട്ട്‌പോസ്റ്റുകൾ താലിബാൻ നേതൃത്വത്തിലുള്ള അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുനാർ, ഹെൽമണ്ട് പ്രവിശ്യകളിലെ ഡ്യൂറണ്ട് ലൈനിന് കുറുകെയുള്ള പാക് സൈന്യത്തിൻ്റെ നിരവധി ഔട്ട്‌പോസ്റ്റുകൾ താലിബാൻ സൈന്യം പിടിച്ചെടുത്തുവെന്ന് അഫ്ഗാൻ പ്രതിരോധ ഉദ്യോഗസ്ഥൻ പ്രസ്താവനയിലൂടെ അറിയിച്ചു