പത്തനംതിട്ട : പോളിയോ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ട് രാജ്യമെമ്പാടും പൾസ് പോളിയോ പ്രതിരോധയജ്ഞം പുരോഗമിക്കുന്നു. ഉയർന്ന വാക്സിനേഷൻ നിരക്ക് രേഖപ്പെടുത്തിയവ ഒഴിവാക്കി തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലാണ് ഇത്തവണ പോളിയോ തുളളിമരുന്ന് നൽകുന്നത്. ഇതിനകം 99 ശതമാനത്തിലേറെ വാക്സിനേഷൻ നടത്തിയ ഇടുക്കി ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലാണ് യജ്ഞം. പോളിയോ ബൂത്തുകൾ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബോട്ടുജെട്ടികൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ രാത്രി 8 വരെയുമുണ്ടാകും. ഇന്ന് തുളളിമരുന്ന് ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് നാളെയും, മറ്റന്നാളും സന്നദ്ധപ്രവർത്തകർ വീടുകളിൽ എത്തി തുള്ളിമരുന്ന് നൽകും. പോളിയോ പ്രതിരോധയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജ് നിർവഹിച്ചു.