കൊച്ചി: സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധന. ഒരു പവൻ സ്വർണത്തിന് 2,400 രൂപയാണ് ഇന്ന് വർധിച്ചത്. 94,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.ഗ്രാമിന് 11,795 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്‌ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 300 രൂപയുടെ വർധനവ് രേഖപ്പെടുത്തി. തിങ്കളാഴ്‌ച ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായിരുന്നു വില. ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയും ഇന്നാണ് രേഖപ്പെടുത്തിയത്. 94,360 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 86,560 ഒക്ടോബർ മൂന്നിന് രേഖപ്പെടുത്തി.
സ്വർണവില കുതിച്ചു കയറി ഒറ്റയടിക്ക് കൂടിയത് 2,400 രൂപ; സർവകാല റെക്കോഡ്
