കൽപ്പറ്റ: ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാകായിക മേള 2025 ഒക്ടോബർ 17,18,19 തീയതികളിലായി വയനാട്ടിൽ വച്ച് നടക്കുകയാണ്. മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കേരള എക്സൈസ് ഐ.ടി.സെൽ കലാകായിക മേളയുടെ മാനുവൽ പ്രകാരം രൂപകൽപ്പന ചെയ്ത ‘കേരള എക്സൈസ് മീറ്റ്’ എന്ന് പേരുള്ള ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഉത്തരമേഖല ജോയിൻറ് എക്സൈസ് കമ്മീഷണർ എം.സുഗുണൻ ലോഞ്ച് ചെയ്തു.
കൽപ്പറ്റ മുണ്ടേരി എം.കെ.ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ ഒക്ടോബർ 17 ന് 4 മണിക്ക് തദ്ദേശ സ്വയംഭരണ,എക്സൈസ്, പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ് മേള ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ വേദികളിലായി 1500 ൽ പരം കായിക താരങ്ങളും കലാകാരൻമാരും മാറ്റുരക്കുന്നു