വയനാട് ജില്ലയില്‍ ആരോഗ്യ കേരളത്തില്‍ നിയമനം ജില്ലയില്‍ ആരോഗ്യ കേരളം മുഖേന കരാറടിസ്ഥാനത്തില്‍ ഓഡിമെട്രിക് അസിസ്റ്റന്റ്, മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എം.എല്‍.എസ്.പി) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓഡിയോമെട്രിക് അസിസ്റ്റന്റിന് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദമോ ഹിയറിങ് ലാംഗ്വേജ് ആന്‍ഡ് സ്പീച്ച് ഡിപ്ലോമയാണ് യോഗ്യത. ഒപ്പം ആര്‍.സി.ഐ രജിസ്‌ട്രേഷനുണ്ടായിരിക്കണം. മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് ബിഎസ്‌സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടാവണം. പ്രായപരിധി 40 വയസ്. താത്പര്യമുള്ളര്‍ ഒക്ടോബര്‍ 21 ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936 202771.
ജില്ലയില്‍ ആരോഗ്യ കേരളത്തില്‍ നിയമനം
