ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് – 2 (കാറ്റഗറി നമ്പര്‍ 012/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 40 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 16, 17 തിയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും 31 പേര്‍ക്ക് ഒക്ടോബര്‍ 17 ന് കോഴിക്കോട് പി.എസ്.സി മേഖലാ ഓഫീസിലും അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും എസ്.എം.എസ് മുഖേനയും നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ്, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസല്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി അഭിമുഖത്തിന് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 അഭിമുഖം
