മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്‍റെ 94-ാംജന്മവാർഷിക ദിനം ¬ഇന്ന്. മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ – എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ലോക വിദ്യാര്‍ത്ഥി ദിനമായും ഇന്ത്യ ഈ ദിവസം ആചരിക്കുന്നുണ്ട്. യുവമനസ്സുകളിൽ പ്രചോദനം വളർത്തി രാജ്യത്തെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ച വ്യക്തിയായിരുന്നു ഡോ. എപിജെ അബ്ദുൾ കലാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.