പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് അതായത് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സിവില്‍ സപ്ലൈസ് വെബ്സൈിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ആണ് അപേക്ഷിക്കേണ്ടത്.അവസാന തീയതി നീട്ടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. ഇനി ഒട്ടും സമയം നഷ്ടപ്പെടുത്താതെ അപേക്ഷിക്കാം

 

അപേക്ഷിക്കാൻ സാധിക്കുന്നവർ

 

തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ (മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാനുള്ള അർഹതയുണ്ടെന്ന സാക്ഷ്യപത്രം). മാരക രോഗമുള്ളവർ പട്ടികജാതി വിഭാഗക്കാർ പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ നിർധന ഭൂരഹിതഭവനരഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവർഗ നഗറുകൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയിൽ ഈ വിവരം നൽകുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *