സുൽത്താൻ ബത്തേരി: കണ്ണിൽ അസഹ്യമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മീര ഐ ട്രസ്റ്റ് കണ്ണാശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ബത്തേരി സ്വദേശിയായ രോഗിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 12 സെന്റിമീറ്റർ നീളമുള്ള വിര.പരിശോധനയിൽ, ഇത് ഒരു ‘ഫിലേറിയൽ’ (filarial) വിരയാണെന്ന് (നൂൽവിര) തിരിച്ചറിഞ്ഞു. കൺപോളയുടെ മുകളിലായാണ് ഈ വിര സ്ഥിതി ചെയ്തിരുന്നത്. സൂക്ഷ്മ പരിശോധനയിൽ ഈ വിര ഇടത് കൺപോളയിൽ തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നതായി കണ്ടെത്തി.മീര ഐ കണ്ണാശുപത്രി നേത്രരോഗ വിഭാഗം ഡോ. മായാ പോളിന്റെ നേതൃത്വത്തിലുള്ള സംഘം സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ ഈ വിരയെ രോഗിയുടെ കണ്ണിൽ നിന്ന് വിജയകരമായി നീക്കം ചെയ്തു.
ബത്തേരി മീര ഐ ട്രസ്റ്റ് കണ്ണാശുപത്രിയിൽ കണ്ണിൽ നിന്ന് പുറത്തെടുത്തത് 12 സെന്റീമീറ്റർ നീളമുള്ള വിരയെ
