കേരളത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയെ തുടർന്ന് നെടുങ്കണ്ടത്ത് പ്രളയ സമാന സാഹചര്യം. കുമളി ചെളിമട, ആന വിലാസം ശാസ്തനട, വണ്ടിപ്പെരിയാർ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ ഇടങ്ങളിൽ വെള്ളം പൊങ്ങി. കൂട്ടാറിൽ കനത്ത മലവെള്ള പാച്ചിലിനെ തുടർന്ന് ടെമ്പോ ട്രാവലർ ഒഴുക്കിൽപ്പെട്ടു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 21 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.