ബത്തേരി:ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്. തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയം അഥവാ അന്ധകാരത്തില്‍ നിന്നു വെളിച്ചത്തിലേക്കുള്ള വരവ് എന്നൊക്കെ അര്‍ത്ഥം വരുന്ന ‘തമസോമാ ജ്യോതിര്‍ഗമയ’ എന്നതിനെ അടിസ്ഥാനമാക്കിയാണ് ദീപാവലി ആഘോഷിച്ച് വരുന്നത്. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപങ്ങള്‍ തെളിയിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സമ്മാനങ്ങള്‍ നല്‍കിയും ദീപാവലി ആഘോഷിക്കപ്പെടുന്നു. ക്ഷേത്രങ്ങളിൽ ദീപം തെളിക്കലും പ്രത്യേക പൂജകളും നടക്കും.
തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപങ്ങള്‍ തെളിയിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സമ്മാനങ്ങള്‍ നല്‍കിയും ദീപാവലി ആഘോഷിക്കപ്പെടുന്നു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്‌കൃതത്തിലെ അതേ പേരിലും മറ്റു ഭാഷകളില്‍ ‘ദിവാലി’യെന്ന പേരിലും ഈ ഹൈന്ദവ ആഘോഷം കൊണ്ടാടുന്നു.
ദീപാവലിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പലതരത്തിലുള്ള ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. പൊതുവെ പാലാഴിയില്‍ നിന്നുള്ള മഹാലക്ഷ്മിയുടെ അവതാര ദിവസമായി ദീപാവലി കണക്കാക്കപ്പെടുന്നു. സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകുവാന്‍ സമ്പത്തിന്റെ ഭഗവതിയായ ധനലക്ഷ്മിയെ പൂജിക്കുന്ന സമയം കൂടിയാണ് ദീപാവലി. ബംഗാളില്‍ ദീപാവലിക്ക് കാളിയെ ആണ് ആരാധിക്കുന്നത്.

