തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കേരളത്തിലെത്തും. മറ്റെന്നാള്‍ രാഷ്ട്രപതി ശബരിമല ദർശനം നടത്തും. 23-ന് രാവിലെ രാജ്ഭവൻ അങ്കണത്തിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ അർധകായ പ്രതിമ ശ്രീമതി മുർമു അനാച്ഛാദനം ചെയ്യും. ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആചരണത്തിലും രാഷ്ട്രപതി മുഖ്യാതിഥിയാകും. പാലാ സെന്റ് തോമസ് കോളജിലും എറണാകുളം സെന്റ് തെരേസാസ് കോളജിലും വിവിധ പരിപാടികളിൽ ശ്രീമതി മുർമു പങ്കെടുക്കും.

