ഇന്ത്യന്‍ നാവിക സേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് -പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോവയില്‍ കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തില്‍ നാവിക സേനാഗംങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഐഎന്‍എസ് വിക്രാന്ത് യുദ്ധകപ്പല്‍ മാത്രമല്ല സ്വയംപര്യാപ്ത ഇന്ത്യയുടേയും, മേക്ക് ഇന്‍ ഇന്ത്യയുടെയും പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് സേനകളുടേയും മികച്ച ഏകോപനമാണ് ഓപ്പറേഷന്‍ സിന്ദൂരിന്‍റെ വിജയമെന്നും ശ്രീ മോദി വ്യക്തമാക്കി.
പ്രധാനമന്ത്രിയായി ചുമതലയേറ്റതു മുതൽ എല്ലാ വർഷവും സൈനികർക്കൊപ്പമാണ് ശ്രീ നരേന്ദ്രമോദി ദീപാവലി ആഘോഷിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ദീപാവലിയോടനുബന്ധിച്ചു രാജ്യമെമ്പാടും വിവിധ ആഘോഷപരിപാടികളാണ് നടക്കുന്നത്.