ഗുണ്ടൽപേട്ട: കർണാടക ബേഗൂരിന് സമീപം കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് രണ്ട് പേർ മരണപ്പെട്ടു. കമ്പളക്കാട് കരിഞ്ചേരി അബ്ദുൽ ബഷീർ (54), സഹോദരിയുടെ മകന്റെ ഭാര്യ ജസീറ(28)എന്നിവരാണ് മരണപെട്ടത്. സഹയാത്രികരായ ബഷീറിന്റെ സഹോദരിയുടെ മകനും, മരണപെട്ട ജസീറയുടെ ഭർത്താവുമായ മടക്കി മല നുച്ചയിൽ മുഹമ്മദ് ഷാഫി (32), ഷാഫിയുടെ മകൻ ഹൈസം ഹാനാൻ (3) ബഷീറിൻ്റെ ഭാര്യ നസീമ എന്നിവരെ മൈസൂർ മാണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. ഇന്ന് രാവിലെയായിരുന്നു അപകടം
കർണ്ണാടകയിൽ വാഹനാപകടം: 2 വയനാട്ടുകാർ മരണപ്പെട്ടു

