ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് 9 വിക്കറ്റ് ജയം. സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യക്കായി രോഹിത് ശർമ സെഞ്ചുറിയും വിരാട് കോഹ്ലി അർധസെഞ്ചുറിയും നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47-ാം ഓവറിൽ 236 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ 39-ാം ഓവറിൽ ലക്ഷ്യത്തിലെത്തി. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഓസ്ട്രേലിയ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. അഞ്ചുമത്സര ട്വന്റി 20 പരമ്പരയ്ക്ക് ഈ മാസം 29നു തുടക്കമാകും.

