കൽപറ്റ:തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌കൂളിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുത്ത മുട്ടിൽ ഡബ്ല്യു ഒ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അബിദിന് ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് യോഗ്യത നേടി. ലക്കിടി കൂളമ ഓത്തിൽ വീട്ടിൽ നിസാർ ദിൽവെയുടെയും റസ്ലയുടെയും മകനാണ്. സ്കൂൾ മാനേജ്മെൻ്റ് പി.ടി.എ.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗിച്ച് കായിക അദ്ധ്യാപകരായ ആഷിഫ്, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നടത്തിയതാണ് നേട്ടം. കൈവരിച്ചത്.

