മീനങ്ങാടി : വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ 27.10.2025 തീയതി രാവിലെ മീനങ്ങാടി ടൗണിൽ ബോധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു.2025 സെപ്റ്റംബർ 27 മുതൽ നവംബർ 2 വരെ വിജിലൻസ് ബോധവൽക്കരണ വാരമായി ആചരിക്കുന്നു

റാലി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ ഫ്ലാഗ് ഓഫ് ചെയ്തു. വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജി വർഗീസ് നേതൃത്വം നൽകി. ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വയനാട് വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായും കോളേജ് വിദ്യാർഥികൾക്കായും ബോധവൽക്കരണ ക്ലാസുകൾ, സ്കൂൾ കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.

