ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട മോൻത ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യത.

ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട മോൻത ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു . ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ആന്ധ്രാതീരത്തെ കാക്കിനടയ്ക്ക് സമീപം തീരം തൊടും.ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി തുടങ്ങി.കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ ഈ മാസം 31 വരെ ആന്ധ്രയിലെ വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധിയാണ്.ഒഡീഷയിൽ എട്ട് ജില്ലകൾ റെഡ് സോണുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട് . ചുഴലിക്കാറ്റിനെ നേരിടാൻ പൂർണ്ണ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പുതുച്ചേരിയിലെ യാനം ഭരണകൂടം അറിയിച്ചു .


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *