ബ്രൊക്കോളിയെ പ്രമേഹ രോഗികളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താമെന്ന് വിദഗ്ധര്‍

ബ്രൊക്കോളിയെ പ്രമേഹ രോഗികളുടെ ഡയറ്റില്‍ വിശ്വസിച്ച് ഉള്‍പ്പെടുത്താമെന്ന് വിദഗ്ധര്‍. ബ്രൊക്കോളി ടൈപ്പ് ടു പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ബ്രൊക്കോളിയില്‍ ധാരാളം ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിനുമുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പോഷകഗുണത്തിനൊപ്പം പച്ചക്കറികളില്‍ ശരീരത്തിന് ദോഷകരമായ ധാരാളം ബാക്ടീരിയകളും അടങ്ങിയിട്ടുണ്ടാവും. ഇത് പല രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. അതുകൊണ്ട് പച്ചക്കറികള്‍ തൊലിപൊളിക്കുന്നതിനും അരിയുന്നതിനും മുമ്പ് വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കണം. ബ്രൊക്കോളിയുടെ തണ്ടില്‍ ധാരാളം നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കറി തയ്യാറാക്കുമ്പോഴും പച്ചക്കറികള്‍ മിക്‌സ് ചെയ്ത് സാലഡ് തയ്യാറാക്കുമ്പോഴുമെല്ലാം തണ്ട് ചേര്‍ക്കാം. അധികം വേവിച്ചാല്‍ ബ്രൊക്കോളിയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റെസിപ്പിയില്‍ ചേര്‍ക്കുന്നതിന് മുമ്പ് വളരെ കുറച്ചുസമയം മാത്രമെടുത്ത് ബ്രൊക്കോളി ആവിയില്‍ പുഴുങ്ങിയെടുക്കുന്നതാണ് നല്ലത്. പാചകം ചെയ്യുമ്പോള്‍ ബ്രൊക്കോളിയുടെ നിറവും രുചിയും പോഷകങ്ങളും കേടുകൂടാതെ സൂക്ഷിക്കാം. ബ്രൊക്കോളി ഫൈബര്‍ കണ്ടന്റ് കൂടിയ ഭക്ഷണമാണ്. അത് ശരീരത്തിന് വളരെ നല്ലതാണെങ്കിലും അമിതമായാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *