കൊച്ചി: സ്വർണത്തിന് ഇന്ന് രണ്ടുതവണ വില കൂടി. ഉച്ചക്ക് ശേഷം ഗ്രാമിന് 75 രൂപ വർധിച്ച് 11,220 രൂപയും പവന് 600 രൂപ കൂടി 89,760 രൂപയുമായി. രവിലെ ഗ്രാമിന് 70 രൂപ വർധിച്ച് 11,145 രൂപയും പവന് 560 രൂപ കൂടി 89,160 രൂപയുമായിരുന്നു വില.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നാലുതവണ കുറഞ്ഞ ശേഷമാണ് ഇന്ന് കുതിപ്പ് രേഖപ്പെടുത്തിയത്. ആഗോളവിപണിയിൽ സ്വർണവില വർധിച്ചതോടെയാണ് സംസ്ഥാനത്ത് വില കൂടിയത്. ഇന്നലെ 3890 ഡോളറായിരുന്ന ട്രോയ് ഔൺസിന് ഇന്ന് രാവിലെ 3,964 ഡോളറും ഉച്ചക്ക് 4,018 ഡോളറുമായി. നിലവിൽ വർധനവിന്റെ ട്രെന്റാണ് കാണിക്കുന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് രാവിലെ 60 രൂപയും ഉച്ചക്ക് 65 രൂപയും കൂടി 9275 രൂപയായി. ഈ മാസം 17നായിരുന്നു സ്വർണം എക്കാലത്തെയും ഉയർന്ന വിലയായ 97,360 രൂപയിൽ എത്തിയത്. പിന്നീട് വിപണി ചാഞ്ചാടുന്നതാണ് കണ്ടത്.
ഇന്നലെ രാവിലെയും ഉച്ചക്കുമായി 1,800 രൂപയാണ് പവന് കുറഞ്ഞത്. ഉച്ചക്ക് ശേഷം 88,600 രൂപയായിരുന്നു പവൻവില. ഗ്രാമിന് 225 രൂപ കുറഞ്ഞ് 11075 രൂപയായി. തിങ്കളാഴ്ചയും രണ്ടുതവണ വില ഇടിഞ്ഞിരുന്നു. പവന് 1,720 രൂപ കുറഞ്ഞ് പവന് 90,400 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില.

ഒക്ടോബറിലെ സ്വർണവില
1- 87,000
1- 87,440
2- 87,040
3- 86,560 (Lowest of Month)
3- 86,920
4- 87,560
5- 87,560
6- 88,560
7- 89,480
8 – 90,880
9- 91,040
10- 89,680 (രാവിലെ), 90, 720 (ഉച്ചതിരിഞ്ഞ്)
11- 91,120 (രാവിലെ) 91,720 (ഉച്ചതിരിഞ്ഞ്)
12- 91720
13- 91960
14- 94360 (രാവിലെ), 93160 (ഉച്ച തിരിഞ്ഞ്), 94120 (വൈകീട്ട്).
15- 94,520 (രാവിലെ), 94,920 (ഉച്ച തിരിഞ്ഞ്
16- 94,920
17- 97,360 (Highest of Month)
18- 95960
19- 95960
20- 95,840
21- 97,360 (രാവിലെ Highest of Month) 95,760 (വൈകീട്ട്)
22- 93,280 (രാവിലെ) 92,320 (ഉച്ചക്ക് ശേഷം)
23- 91,720
24- 92000
25 – 92120
26 -92120
27- 91280 (രാവിലെ) 90400 (വൈകുന്നരം)
28 -89,800 (രാവിലെ), 88,600 (വൈകുന്നരം)
29 – 89,160 (രാവിലെ), 89,160 (ഉച്ച തിരിഞ്ഞ്)
30- 88,360 (രാവിലെ), 89,080 (ഉച്ച തിരിഞ്ഞ്)

