വൈത്തിരി ഗ്രാമപഞ്ചായത്ത് ബാല – ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡണ്ട് എം.വി വിജേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പ്ദ്ധതി പ്രവർത്തന റിപ്പോർട്ടും കർമ്മപദ്ധതിയും പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി. പ്രസാദ്, ബോക്ക് പഞ്ചായത്ത് മെമ്പർമാരായ വി. ഉഷ കുമാരി, എൽ.സി. ജോർജ്ജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.കെ. തോമസ്, എൻ.ഒ. ദേവസ്സി, ഒ ജിനിഷ്, സെക്രട്ടറി കെ.എസ് സജീഷ് കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

