കൽപ്പറ്റ: വയനാട്ടിൽ സിപ് ലൈനിൽ നിന്നും അമ്മയും കുഞ്ഞും വീണ് അപകടമുണ്ടായെന്ന തരത്തിൽ എ ഐ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ നിർമ്മിച്ചവരെ കണ്ടെത്താനായി വയനാട് സൈബർ പോലീസ് അന്വേഷണം തുടങ്ങി.
വ്യാജ എ ഐ വീഡിയോ പോലീസ് കേസെടുത്തു
 
			
 
									
 
			 
			