പത്തനംതിട്ട : പത്തനംതിട്ട ചെന്നീർക്കരയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. ചെന്നീർക്കര പന്നിക്കുഴിയിൽ സജിയുടെ മകൻ സായിയാണ് മരണപ്പെട്ടത്.ഇന്ന് രാവിലെ പത്തരയോടെയാണ് ദാരുണസംഭവം. പാൽ നൽകിയതിന് ശേഷം ഉറക്കാൻ കിടത്തിയതായിരുന്നു. മണിക്കൂറുകൾക്ക് ശേഷവും കുഞ്ഞ് ഉണർന്നില്ല. തുടർന്ന് പരിശോധിച്ചപ്പോൾ അനക്കമില്ലാതെ കാണുകയായിരുന്നു. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു

