മുട്ടിൽ അമ്പുകുത്തി : കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മുട്ടിൽ അമ്പുകുത്തി ഭാഗത്ത് നടത്തിയ പരിശോധനയിൽ കാരാപ്പുഴ പദ്ധതി സ്ഥലത്തു പാലത്തിനടിയില്‍ നിന്നും 8 കഞ്ചാവ് ചെടികൾ കണ്ടെത്തി ഒരു NDPS കേസെടുത്തു.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ MA സുനിൽകുമാർ , KM ലത്തീഫ്, വയനാട് എക്സൈസ് ഇൻ്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ P. കൃഷ്ണൻകുട്ടി,വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിന്ദു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർകളോളി എന്നിവർ പങ്കെടുത്തു.കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ പ്രതികളെകുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

