തിരുവനന്തപുരം:കേരളം രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയ (സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ – എസ്ഐആർ) ഇന്ന് ആരംഭിച്ചു. ബീഹാറിൽ എസ്ഐ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് ഈ ഘട്ടം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നതനുസരിച്ച്, എല്ലാ ബൂത്ത് തലങ്ങളിലും ബിഎൽഒമാർ വീടുകളിലെത്തി എൻയൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് വോട്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ഈ പ്രവർത്തനം ഡിസംബർ 4 വരെ തുടരും. തുടർന്ന് ഡിസംബർ 9-ന് കരാട്ട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും, ജനങ്ങൾക്ക് ജനുവരി 9 വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം.
എസ്ആർഐ പരിധിയിൽ വരുന്ന സംസ്ഥാനങ്ങൾ: കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ, കൂടാതെ പുതുച്ചേരി, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളും
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ ഈ വോട്ടർപട്ടിക പരിഷ്‌കരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. എന്നാൽ അസമിനെ പ്രഖ്യാപിച്ചതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, കാരണം അവിടെ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പൗരത്വ പരിശോധന (NRC) തുടരുകയാണ്. പരിഷ്കരണമാണ് ഇത്. അവസാനമായി ഈ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം 2002-2004 കാലഘട്ടത്തിലാണ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം, രാജ്യമൊട്ടാകെ ഏകദേശം 51 കോടി വോട്ടർമാരാണ് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നത്. മൂന്ന് മാസം നീളുന്ന ഈ വോട്ടർപട്ടിക ശുദ്ധീകരണ പ്രവർത്തനം 2025 ഫെബ്രുവരി 7-ന് പൂർത്തിയാകും.
പ്രധാനപ്പെട്ട തീയതികൾ:
◾പരിഷ്കരണ പ്രവർത്തനം: നവംബർ 4 – ഡിസംബർ 4
◾കരട് പട്ടിക പ്രസിദ്ധീകരണം: ഡിസംബർ 9
◾ആക്ഷേപങ്ങൾ/പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി: ജനുവരി 9
◾ സ്ഥാപിതമായത്അവസാന പട്ടിക പ്രസിദ്ധീകരണം: 2025 ഫെബ്രുവരി 7

