മാനന്തവാടി :പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഇന്ന് (നവംബർ 4) ആരംഭിക്കും. എന്യൂമറേഷൻ ഫോമുകളുടെ വിതരണോദ്ഘാടനം മാനന്തവാടിയിൽ സംവിധായകൻ നിതിൻ ലൂക്കോസ് നിർവഹിച്ചു. ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് വോട്ടർ പട്ടിക പുതുക്കൽ പ്രവൃത്തി നടക്കുന്നത്. സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള ഫോമുകൾ, ബാഗ്, തൊപ്പി എന്നിവ പരിപാടിയിൽ വിതരണം ചെയ്തു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും സബ് കളക്ടറുമായ അതുൽ സാഗർ അധ്യക്ഷത വഹിച്ചു. മാനന്തവാടി തഹസിൽദാർ പി.യു സിത്താര, ഇലക്ട്രൽ ലിറ്ററസി ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.
പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഇന്നു മുതൽ;എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തു
			
									