തരിയോട്:വീട്ടമ്മമാരെ സർക്കാർ ജോലി നേടാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ വിജയ ജ്യോതി സൗജന്യ പി.എസ്.സി പരിശീലന പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി വീട്ടമ്മമാർക്ക് ഗുണപ്രദമാകുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ പരിചയസമ്പന്നരായ സിജി വയനാട് ചാപ്റ്റർ ഐ.ജി.സിയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. കാവുംമന്ദം കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ രാധാ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, അസിസ്റ്റൻറ് സെക്രട്ടറി സി.കെ റസാഖ്, ഐ.ജി.സി കോഡിനേറ്റർ മജീദ് തേനേരി എന്നിവർ പങ്കെടുത്തു.
വീട്ടമ്മമാര്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനവുമായി തരിയോട് ഗ്രാമപഞ്ചായത്ത്
			
									