കൽപ്പറ്റ:വയനാട് കലക്ടറുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി കലക്ടറുടെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ് ആപ്പ് സന്ദേശം. പണം ആവശ്യപ്പെട്ട് പലർക്കും സന്ദേശങ്ങൾ വരുന്നുണ്ട്. പണം നൽകി ആരും വഞ്ചിതരാകാതിരിക്കുക. കലക്ടർ ഡി.ആർ. മേഘശ്രീയുടെ പരാതിയിൽ വയനാട് സൈബർ പോലീസ് കേസ് എടുത്തു.ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദ്ദേശാനുസരണം വയനാട് സൈബർ എസ്.എച്ച്.ഒ ഷജു ജോസഫിൻ്റെ നേതൃത്വത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വയനാട് കലക്ടറുടെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ് ആപ്പ് സന്ദേശം: വയനാട് സൈബർ പോലീസ് കേസ് എടുത്തു

