ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ കുടുങ്ങിയ 335 ഇന്ത്യക്കാരെ വ്യോമസേന നാട്ടിലെത്തിച്ചു.ദിത്വ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ ‘ഓപ്പറേഷൻ സാഗർ ബന്ധു’വിന്‍റെ ഭാഗമായി മാനുഷിക സഹായം തുടർന്ന് ഇന്ത്യൻ വ്യോമസേന. മണ്ണിടിച്ചിലിൽ തകർന്ന കോട്മലയിൽ ഉൾപ്പടെ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ശ്രീലങ്കയിൽ നിന്നും രക്ഷപ്പെടുത്തിയ 237 മലയാളികള്‍ ഉള്‍പ്പടെ 335 ഇന്ത്യക്കാരെ വ്യോമസേന ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചു. ഇവർക്കായി നോര്‍ക്ക റൂട്ട്‌സ് എറണാകുളത്തേക്ക് പ്രത്യേക ബസ് സര്‍വ്വീസും ഏർപ്പെടുത്തിയിരുന്നു.
ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ കുടുങ്ങിയ 335 ഇന്ത്യക്കാരെ വ്യോമസേന നാട്ടിലെത്തിച്ചു

