ഗുരുവായൂര്‍:പ്രശസ്തമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ദശമി ദിവസമായ ഇന്നലെ പുലർച്ചെ 3ന് തുറന്ന ക്ഷേത്രനട ദ്വാദശി ദിവസമായ നാളെ രാവിലെ 8ന് മാത്രമേ അടയ്ക്കുകയുള്ളൂ. തുടർച്ചയായി 53 മണിക്കൂർ നട തുറന്നിരിക്കും. ഇന്ന് രാവിലെ 5 മുതല്‍ വൈകിട്ട് 5വരെ സ്പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല.

