തിരുവനന്തപുരം :നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ തിരുവനന്തപുരത്തെത്തും. വൈകിട്ട് നാലിന് രാജ്യാന്തര വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും നാവികസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ശംഖുമുഖത്ത് നടക്കുന്ന നാവിക സേനയുടെ പ്രകടനങ്ങള്‍ ശ്രീമതി ദ്രൗപദി മുര്‍മു വീക്ഷിക്കും. നാവിക സേന ഒരുക്കുന്ന ലഘു സല്‍ക്കാരത്തിലും പങ്കെടുക്കും. നാളെ ലോക്ഭവനില്‍ തങ്ങിയ ശേഷം മറ്റെന്നാള്‍ രാവിലെ രാഷ്ട്രപതി ഡല്‍ഹിക്ക് തിരിക്കും.

