തൊണ്ടർനാട് : റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടർനാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) ആണ് മരിച്ചത്. ഇരുമനത്തൂർ മഠത്തിൽ തറവാട്ടംഗമാണ്. ഡിസംബർ 1ന് തൊണ്ടർനാട് പുതുശ്ശേരി ടൗണിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ദേവകിയെ ബൈക്ക് ഇട്ടിക്കുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ദേവകി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരുന്നു.
ഭർത്താവ്: പുതുശ്ശേരി പുത്തൻ വീട്ടിൽ അനന്തൻ നായർ.
മക്കൾ: സുഹാസിനി (മുംബൈ), ദിനി. മരുമക്കൾ: മധു (മുംബൈ), വിനോദ് (വാളാട്). സംസ്‌കാരം ഇന്ന് പുതുശ്ശേരി പുത്തൻ വീട് തറവാട് വളപ്പിൽ നടക്കും.

