കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. രാവിലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെ ഉച്ചയ്ക്ക് ശേഷം പിന്നെയും വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വില തുടര്‍ച്ചയായി കയറി വരികയായിരുന്നു. ഇനിയും ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു അതിനിടെയാണ് വില താഴ്ന്നിരിക്കുന്നത്

ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
◾22 കാരറ്റ് ഗ്രാം വില 11950 രൂപ, പവന്‍ വില 95600
◾18 കാരറ്റ് ഗ്രാം വില 9825 രൂപ, പവന്‍ വില 78600
◾14 കാരറ്റ് ഗ്രാം വില 7655 രൂപ, പവന്‍ വില 61240
◾9 കാരറ്റ് ഗ്രാം വില 4940 രൂപ, പവന്‍ വില 39520.
ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില
◾22 കാരറ്റ് ഗ്രാം വില 11885 രൂപ, പവന്‍ വില 95080
◾18 കാരറ്റ് ഗ്രാം വില 9775 രൂപ, പവന്‍ വില 78200
◾14 കാരറ്റ് ഗ്രാം വില 7615 രൂപ, പവന്‍ വില 60920
◾9 കാരറ്റ് ഗ്രാം വില 4910 രൂപ, പവന്‍ വില 39280
ഇന്ന് രാവിലെ ഒരു ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 65 രൂപയും പവന് 520 രൂപയും താഴ്ന്നു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.03 ലക്ഷം ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം. പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താണിത്.

